കൊച്ചി: ഏകീകൃത കുർബാന എത്രയും വേഗം പൂർണമായും നടപ്പിലാക്കുക, മാർ ജോസഫ് പാംപ്ലാനിയെ എറണാകുളത്തെ മെത്രാപ്പോലീത്തൻ വികാരി സ്ഥാനത്ത് നിന്നും പുറത്താക്കി
അതിരൂപതയിൽ അഡ്മിനിസ്ട്രേറ്റർ ഭരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു വൺ ചർച്ച് വൺ കുർബാന മൂവ്മെന്റിന്റെ നേതൃത്വത്തിൽ സിനഡ് നടക്കുന്ന കാക്കനാട് സീറോ മലബാർ സഭ അസ്ഥാനത്ത് വിശ്വാസികൾ പ്രതിഷേധിച്ചു.
അധികാരമേറ്റ് ഒന്നര വർഷം പൂർത്തിയാക്കിയിട്ടും ഏകീകൃത കുർബാന നടപ്പിലാക്കാൻ യാതൊന്നും ചെയ്തില്ലായെന്ന് മാത്രമല്ല ഇവിടെ ഒരിക്കലും സഭയുടെ തീരുമാനം നടപ്പിലാകരുതെന്ന ഗൂഢ ലക്ഷ്യത്തോടെ സഭാവിരുദ്ധരുടെ താൽപര്യങ്ങൾക്ക് അനുസരിച്ചാണ് മാർ പാംപ്ലാനി പ്രവർത്തിക്കുന്നതെന്ന് സമരത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
സഭാ തീരുമാനം നടപ്പിലാക്കാൻ മെത്രാപ്പോലീത്തൻ വികാരി ഇതുവരെ എന്തെല്ലാമാണ് ചെയ്തതെന്ന് സിനഡ് വിശ്വാസികളോട് വിശദീകരിക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ചെയർമാൻ അഡ്വ. മത്തായി മുതിരേന്തി ആവശ്യപ്പെട്ടു. ......
കൊച്ചി: കൊച്ചി മെട്രോ റെയിൽ, കൊച്ചി വാട്ടർ മെട്രോ, ഫീഡർ ബസ് സർവീസുകൾ തുടങ്ങിയവയുടെ വിവരങ്ങൾ ഏകോപിപ്പിച്ച് ലഭ്യമാകുന്ന രീതിയിൽ കൊച്ചി മെട്രോയുടെ പുതിയ വെബ്സൈറ്റ് പ്രവർത്തനസജ്ജമായി. ഉപയോക്താക്കളുടെ മാറിവരുന്ന ആവശ്യങ്ങൾക്കനുസരിച്ച് മികച്ച സാങ്കേതിക നിലവാരത്തോടെയാണ് വെബ്സൈറ്റ് പുതുക്കിയിരിക്കുന്നത്.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) ആവശ്യപ്പെട്ടതനുസരിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) വിദ്യാർത്ഥികൾ തയ്യാറാക്കിയ പുതിയ വെബ്സൈറ്റ് കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. ......
കൊച്ചി: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്റെ (KSEBL) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.ജി. രാജമാണിക്യം IAS-ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) നിന്ന് Ph.D. ......
കൊച്ചി: കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തെ പാരമ്പര്യ രുചികളുടെയും ടാജിന്റെ സവിശേഷ ആതിഥേയത്വത്തിന്റെയും അകമ്പടിയോടെ ആഘോഷിക്കാന്‍ ടാജ് കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഒരുങ്ങുന്നു. ഹോട്ടലിന്റെ രണ്ടാം ഓണാഘോഷത്തിന്റെ ഭാഗമായി കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും കോര്‍പ്പറേറ്റ് സംഘങ്ങള്‍ക്കുമായി വിപുലമായ ഓണസദ്യയും പ്രത്യേക ആഘോഷ പരിപാടികളും ഒരുക്കിയിട്ടുണ്ട്.
തിരുവോണത്തിന്റെ പാരമ്പര്യ വിഭവങ്ങളെ ആധുനിക പാചകരീതിയുടെ മികവോടെ അവതരിപ്പിക്കുന്നതാണ് ഇത്തവണത്തെ ആഘോഷത്തിന്റെ പ്രധാന സവിശേഷത. ......
ഹരിപ്പാട്: കരുവാറ്റയിൽ 65കാരനായ ഗൃഹനാഥനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പതിമൂന്നുകാരിയുടെ ക്വട്ടേഷൻ പ്രകാരമാണ് സുഹൃത്തുക്കളായ മൂന്ന് കൗമാരക്കാർ കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ......
ദോഹ: എഡ്യൂക്കേഷൻ സിറ്റിയിലെ പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് ഖത്തർ ഫൗണ്ടേഷൻ (QF) സംഘടിപ്പിച്ച 'മർഹബ' ഓറിയന്റേഷൻ പരിപാടിയിൽ 800-ലധികം സർവ്വകലാശാലാ വിദ്യാർത്ഥികൾ പങ്കെടുത്തു. മുൾത്തഖയിൽ (എഡ്യൂക്കേഷൻ സിറ്റി സ്റ്റുഡന്റ് സെന്റർ) നടന്ന ചടങ്ങിൽ, ക്യുഎഫിന്റെ എട്ട് സർവ്വകലാശാലകളിൽ പുതുതായി ചേർന്ന വിദ്യാർത്ഥികൾക്ക് എഡ്യൂക്കേഷൻ സിറ്റിയെക്കുറിച്ചും അവിടെ ലഭ്യമായ അവസരങ്ങളെക്കുറിച്ചും പരിചയപ്പെടുത്തി.
വിദ്യാർത്ഥികളുടെ അക്കാദമിക്, സാമൂഹിക, വ്യക്തിഗത വളർച്ചയ്ക്ക് ആവശ്യമായ പിന്തുണ നൽകുന്നതാണ് ഈ പദ്ധതി. ......
ദോഹ: ഖത്തറിൽ ആദ്യമായി ഇലക്ട്രിക് കാറുകൾ നിർമ്മിക്കുന്ന വൻകിട വ്യവസായ പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങി ജെ.ടി.എ ഇന്റർനാഷണൽ ഇൻവെസ്റ്റ്മെന്റ് ഹോൾഡിംഗ് ഗ്രൂപ്പ്. യുകെ അധിഷ്ഠിത പ്രമുഖ ഇലക്ട്രിക് വാഹന ഡിസൈനിംഗ്, പ്രൊഡക്ഷൻ കമ്പനിയായ 'വാട്ട്' (Watt)-മായി ചേർന്നാണ് പ്രൊജക്ട് നടപ്പിലാക്കുന്നത്. ......
ദോഹ: രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഡിജിറ്റൽ പരിവർത്തന രംഗത്ത് ഖത്തർ നിർണായക നേട്ടം കൈവരിക്കുന്നു. പരമ്പരാഗത ഊർജ്ജ അധിഷ്ഠിത സാമ്പത്തിക മാതൃകയിൽ നിന്ന് സാങ്കേതികവിദ്യ, ഡാറ്റ, ബൗദ്ധിക സ്വത്ത് (Intellectual Property), വിജ്ഞാനം എന്നിവയിലൂന്നിയുള്ള വളർച്ചയിലേക്ക് രാജ്യം അതിവേഗം മാറുന്നതായി ആഗോള സൂചികകൾ വ്യക്തമാക്കുന്നു.
വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷന്റെ (WIPO) 2025-ലെ ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സ് പ്രകാരം, വിലയിരുത്തപ്പെട്ട 139 രാജ്യങ്ങളിൽ ഖത്തർ 48-ാം സ്ഥാനം നേടി. ......
സരയേവോ:ബോസ്നിയ ആൻഡ് ഹെർസഗോവിനയിലെ 'ദോഹ അൽ ഖൈർ സ്റ്റുഡന്റ് റെസിഡൻസി'ൽ പഠനം പൂർത്തിയാക്കിയ പെൺകുട്ടികളുടെ ഏഴാം ബാച്ച് ബിരുദദാന ചടങ്ങ് ഖത്തർ ചാരിറ്റി (QC) സരയേവോയിൽ വെച്ച് സംഘടിപ്പിച്ചു. 2025/2026 അക്കാദമിക് വർഷത്തിലെ വിവിധ വിഷയങ്ങളിൽ ബിരുദം നേടിയ വിദ്യാർത്ഥിനികളാണ് ചടങ്ങിൽ ബിരുദങ്ങൾ ഏറ്റുവാങ്ങിയത്.
ഖത്തർ ചാരിറ്റി ഉദ്യോഗസ്ഥർ, വിശിഷ്ടാതിഥികൾ, ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ......
ദോഹ:23-ാമത് ആനുവൽ ഇന്റർനാഷണൽ ബിസിനസ് അവാർഡ്സിൽ ഖത്തറിലെ മുൻനിര ടെലികോം കമ്പനിയായ 'ഉരീദു ' സംഘടിപ്പിച്ച ദോഹ മാരത്തണിന്റെ 14-ാം പതിപ്പ് രണ്ട് സ്റ്റീവി (Stevie) അവാർഡുകൾ കരസ്ഥമാക്കി.
സ്പോർട്ടിംഗ് ഈവന്റ് (Sporting Event) വിഭാഗത്തിൽ ഗോൾഡ് അവാർഡും, സി.എസ്.ആർ എക്സ്പീരിയൻസ് (CSR Experience) വിഭാഗത്തിൽ ബ്രോൺസ് അവാർഡും ലഭിച്ചു.2013-ൽ ഏതാനും നൂറ് ആളുകളുമായി ആരംഭിച്ച ഈ മാരത്തൺ ഇന്ന് ലോകത്തിലെ മുൻനിര 25 മാരത്തണുകളിൽ ഒന്നാണ്. തുടർച്ചയായി മൂന്നാം വർഷവും വേൾഡ് അത്ലറ്റിക്സ് ഗോൾഡ് ലേബൽ പദവി ഈ മാരത്തൺ നിലനിർത്തി.160 രാജ്യങ്ങളിൽ നിന്നായി 20,000-ത്തിലധികം ആളുകൾ പങ്കെടുത്തു. ......